.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡൽഹി: വിദേശപര്യടനത്തിനു ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. സംഘർഷം തുടരുന്ന മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മണിപ്പൂർ മുഖ്യമന്ത്രിയുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമിത് ഷാ സർവകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തിൽ പ്രധാനമന്ത്രിക്കെതിരേ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്. വിഷയത്തിൽ മോദി സ്വീകരിക്കുന്ന മൗനം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷപാർട്ടികൾ കുറ്റപ്പെടുത്തി.
അതേസമയം, പ്രധാനമന്ത്രി പരസ്യമായി പ്രതികരിച്ചില്ലെന്നു കരുതി സംഭവത്തിൽ ഇടപെടുന്നില്ലെന്ന് അർഥമില്ലെന്ന് അമിത് ഷാ വിശദീകരിച്ചു. അദ്ദേഹം സ്ഥിതിവിവരങ്ങൾ വിലയിരുത്തകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അമിത് ഷാ.