air india
representative image
മുംബൈ: എയർ ഇന്ത്യയുടെ അമൃത്സറിൽ നിന്നും ബർമിങ്ഹാമിലേക്കു പോയ വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടു മുൻപ് റാം എയർ ടർബൈൻ (RAT) അപ്രതീക്ഷിതമായി പ്രവർത്തനസജ്ജമായതായി എയർലൈൻസ് ജീവനക്കാർ അറിയിച്ചു. ബോയിങ് 787 വിമാനത്തിലാണ് സംഭവം.
സാധാരണയായി രണ്ട് എൻജിനും തകരാറിലാവുകയോ പൂർണമായും ഹൈഡ്രോളിക് അല്ലെങ്കിൽ ഇലക്‌ട്രോണിക് തകരാർ സംഭവിക്കുമ്പോഴോ ആണ് റാറ്റ് പ്രവർത്തനസജ്ജമാകുന്നത്.
അടിയന്തര വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കാറ്റിൽനിന്നുള്ള ഊർജം ഉപയോഗിച്ചാണ്. തുടർന്ന് വിമാനത്തിന്‍റെ തുടർന്നുള്ള സർവീസ് റദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
റാറ്റ് പ്രവർത്തനസജ്ജമായത് മറ്റ് തകരാറുകൾ കൊണ്ടല്ലെന്ന് തുടർ പരിശോധനയിൽ കണ്ടെത്തി. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.