കുർണൂർ ബസ് തീപിടിത്തം; അപകടത്തിന്‍റെ ആക്കം കൂട്ടിയത് ബസിലുണ്ടായിരുന്ന 234 സ്മാർട്ട് ഫോണുകൾ

 
India

കുർണൂൽ ബസ് തീപിടിത്തം; അപകടത്തിന്‍റെ ആക്കം കൂട്ടിയത് 234 സ്മാർട്ട് ഫോണുകൾ

46 ലക്ഷത്തോളം വില വരുന്ന റിയൽ മീയുടെ 234 ഫോണുകളാണ് ബസിലുണ്ടായിരുന്നത്

Namitha Mohanan

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക കണ്ടെത്തൽ. അപകട സമയത്ത് ബസിലുണ്ടായിരുന്ന 234 സ്മാർട്ട്ഫോണുകളാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയതെന്ന് ഫോറൻസിക് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അപകടത്തിൽ 25 പേരാണ് മരിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള മംഗനാഥ് എന്ന വ്യവസായിയാണ് 234 ഫോണുകൾ ബംഗളൂരുവിലെ ഇ-കൊമേഴ്സ് കമ്പനിയിലേക്ക് അയച്ചത്. 46 ലക്ഷത്തോളം വില വരുന്ന റിയൽ മീയുടെ ഫോണുകളായിരുന്നു ഇത്.

ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചതിന് പുറമേ ബസിന്‍റെ എയർ കണ്ടീഷനിങ് സിസ്റ്റത്തിന്‍റെ ഇലക്‌ട്രിക് ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്‌റ്റർ വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ

ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ