സജ്ജൻ കുമാർ 
India

സിഖ് വിരുദ്ധ കലാപക്കേസിൽ സജ്ജൻ കുമാറിന് ജീവപര‍്യന്തം ശിക്ഷ

പ്രത‍്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പുറപ്പെടുവിച്ചത്

ന‍്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര‍്യന്തം ശിക്ഷ വിധിച്ചു. പ്രത‍്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പുറപ്പെടുവിച്ചത്. സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കലാപത്തിൽ സജ്ജൻ കുമാർ ആൾകൂട്ടത്തിന്‍റെ ഭാഗമാവുക മാത്രമല്ല കലാപത്തിന് നേതൃത്വം നൽകിയെന്നും കോടതി പറഞ്ഞിരുന്നു.

1984 നവംബർ 1 ന് സിഖ് വിരുദ്ധ കലാപത്തിൽ രണ്ട് പേർ സരസ്വതി വിഹാർ പ്രദേശത്ത് കൊല്ലപ്പെട്ട കേസിലാണ് വിധി. ജസ്വന്ത് സിങ്ങും മകൻ തരുൺദീപ് സിങ്ങുമാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് ബാഗ് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത‍്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിനായി മാരകായുധങ്ങളുമായി സജ്ജൻ കുമാർ വലിയ തോതിൽ കൊള്ളയടിക്കലും, തീവയ്പ്പും, സിഖുകാരുടെ സ്വത്തുക്കൾ നശിപ്പിക്കലും നടത്തിയെന്ന് പ്രോസിക്യൂഷനൻ ആരോപിച്ചിരുന്നു.

കലാഭവൻ നവാസ് അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചു: മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം