India

കേന്ദ്ര ഓർഡിനൻസിനെതിരേ പിന്തുണ വേണം: യെച്ചൂരിയുമായി കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഡൽഹിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി മുഖ്യമന്ത്രി അരിവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ഓർഡിനൻസിനെ മറികടക്കാൻ സഹകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

കഴിഞ്ഞ ദിവസങ്ങളിൽ കെജ്‌രിവാൾ വിവിധ പ്രിതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെ സന്ദർശിക്കാൻ അനുമതി തേടിയിട്ടുണ്ട്. എന്നാൽ, എഎപിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് ഡൽഹി, പഞ്ചാബ് പിസിസികൾ മുന്നോട്ടു വച്ചിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ വിജിലൻസ് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നിർണായകമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നായിരുന്നു മേയ് 19 ന് പുറത്തിറക്കിയ ഓർഡിനൻസ്. ഇതിനെതിരേ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുകയാണ് ഡൽഹി കെജ്‌രിവാൾ.

ഉള്ളി വിറ്റും വോട്ട് വാങ്ങാം: കയറ്റുമതി നിരോധനം പിൻവലിച്ചു, ലക്ഷ്യം മഹാരാഷ്ട്രയിലെ പോളിങ്

കീടനാശിനി ആരോപണം: ആശങ്കയിൽ കറി പൗഡർ മേഖല

ചീട്ടുകളിക്കിടയിൽ വാക്കുതർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി- ധനുഷ് കോടി ദേശീയ പാതയിൽ കാട്ടാനയുടെ വിളയാട്ടം

നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം