arvind kejriwal 
India

ചൈന കൈയടക്കിയ ഭൂമി തിരിച്ചുപിടിക്കും: കെജ്‌രിവാൾ

നരേന്ദ്ര മോദിയുടെ ഗ്യാരണ്ടികൾക്ക് ബദലായി "കെജ്‌രിവാളിന്‍റെ ഗ്യാരണ്ടികൾ' എന്ന പേരിൽ മുന്നോട്ടുവച്ച 10 ഉറപ്പുകളിലാണ് എഎപി നേതാവിന്‍റെ പ്രഖ്യാപനം

ന്യൂഡൽഹി: "ഇന്ത്യ' സഖ്യം അധികാരത്തിലെത്തിയാൽ ചൈന കൈയടക്കിയ ഇന്ത്യയുടെ ഭൂമി മോചിപ്പിക്കുമെന്നു ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. നരേന്ദ്ര മോദിയുടെ ഗ്യാരണ്ടികൾക്ക് ബദലായി "കെജ്‌രിവാളിന്‍റെ ഗ്യാരണ്ടികൾ' എന്ന പേരിൽ മുന്നോട്ടുവച്ച 10 ഉറപ്പുകളിലാണ് എഎപി നേതാവിന്‍റെ പ്രഖ്യാപനം.

മുന്നണിയിലെ മറ്റു കക്ഷികളുമായും നേതാക്കളുമായും ഇക്കാര്യത്തിൽ ചര്‍ച്ച നടത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ അധികാരം ലഭിച്ചാൽ തന്‍റെ ഗ്യാരണ്ടികൾ നടപ്പാക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

24 മണിക്കൂറും സൗജന്യ വൈദ്യുതി, കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അഗ്നിവീര്‍ പദ്ധതി റദ്ദാക്കല്‍, കാര്‍ഷിക വിളകള്‍ക്ക് സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്ത മിനിമം താങ്ങുവില, ജിഎസ്‌ടി നിയമത്തിലെ സമഗ്ര പരിഷ്‌കരണം, ഡല്‍ഹിക്കു പൂര്‍ണ സംസ്ഥാന പദവി, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴില്‍ അവസരം എന്നിവയാണ് കെജ്‌രിവാളിന്‍റെ മറ്റു ഗ്യാരണ്ടികള്‍.

മോദിയുടെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ, ഡൽഹിയിൽ ഞാൻ നൽകിയ ഉറപ്പുകളെല്ലാം പാലിക്കപ്പെട്ടു. ആരെ വിശ്വസിക്കണം എന്നതില്‍ ജനങ്ങള്‍ വേണം തീരുമാനമെടുക്കേണ്ടതെന്നും കെജ്‌രിവാള്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ