Ashok Gehlot file
India

രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും: അശോക് ഗെഹ്ലോത്ത്

നവംബർ 25 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്

MV Desk

ജയ്പുർ: രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണ തുടർച്ച നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഭാഷ‍യാണ് ബിജെപി പ്രയോഗിക്കുന്നത്. അതിലൂടെ ജനങ്ങളെ വർഗീയ ധ്രൂവികരണത്തിലേക്ക് നയിക്കുകയാണ് അവരുടെ ല‍ക്ഷ്യം. എന്നാൽ ജനങ്ങൾ അത് നിരാകരിക്കുകയാണ് ഉണ്ടായത്. രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടാൻ പോവുകയാണെന്നും ഗെഹ്ലോത്ത് പ്രതികരിച്ചു.

നവംബർ 25 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. 200 ൽ 199 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടത്തിയത്. കോൺഗ്രസ് സ്ഥാനാർഥിയുടെ മരണത്തേതുടർന്ന് ശ്രീഗംഗാനഗറിലെ കരൻപുരിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.75.45 ശതമാനമാണ് ഇത്തവണത്തെ പോളിങ്. ഡിസംബർ 3 നാണ് വോട്ടെണ്ണൽ.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?