ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന ചരിഞ്ഞു

 
India

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന ചരിഞ്ഞു

കേരളത്തിലാണ് വത്സല ജനിച്ചത്

ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയായ വത്സല ചരിഞ്ഞു. 100 വർഷത്തിലേറെ ജീവിച്ച വത്സല കേരളത്തിൽ നിന്നുമാണ് മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിലെത്തിയത്. ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു വത്സല.

വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വത്സലയ്ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു.‌ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മുൻകാലുകളിലെ നഖങ്ങൾക്ക് പരുക്ക് പറ്റിയ അവസ്ഥയിൽ കടുവ സങ്കേതത്തിലെ ഖൈരയാൻ ജലാശയത്തിന് സമീപമാണ് വത്സലയെ കണ്ടത്.

തുടർന്ന് വത്സലയെ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. പന്ന ജില്ലയിലെ കടുവാ സംരക്ഷണ കേന്ദ്രത്തിലെ മൃഗഡോക്ടർമാരും വന്യജീവി വിദഗ്ധരും വത്സലയുടെ ആരോഗ്യം പതിവായി പരിശോധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് വത്സല ചരിഞ്ഞത്.

കേരളത്തിലെ നിലമ്പൂർ വനങ്ങളിലാണ് വത്സല ജനച്ചത്. 1971 കളിലാണ് വത്സല ജനിച്ചതെന്ന് പറയപ്പെടുന്നുണ്ട്. പിന്നീട് 1993 കളിൽ വത്സലയെ മധ്യപ്രദേശിലേക്ക് കൊണ്ടു പോവുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയായി പരക്കെ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, സ്ഥിരീകരിച്ച ജനന രേഖകൾ ഇല്ലാത്തതിനാൽ വത്സലയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി