അസ്ന ചുഴലിക്കാറ്റ്; ശക്തമായ മഴയിൽ മുങ്ങി ഗുജറാത്ത്, കർണാടക തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് 
India

അസ്ന ചുഴലിക്കാറ്റ്; ശക്തമായ മഴയിൽ മുങ്ങി ഗുജറാത്ത്, കർണാടക തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്

1976 നു ശേഷം ഓഗസ്റ്റ് മാസത്തിൽ രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കൊടുങ്കാറ്റാണ് അസ്ന

അഹമ്മദാബാദ്: ന്യൂനമർദത്തിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

അസ്ന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. നഗരങ്ങളും പട്ടണങ്ങളും വെള്ളത്തിനടയിലായി. 26 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 18000 പേരെ മാറ്റിപ്പാർപ്പിച്ചു.ത 1200 പേരെ രക്ഷപ്പെടുത്തി.

1976 നു ശേഷം ഓഗസ്റ്റ് മാസത്തിൽ രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കൊടുങ്കാറ്റാണ് അസ്ന. പാക്കിസ്ഥാനിലും വീശിയടിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന് അസ്നയെന്ന് പേരിട്ടത് പാക്കിസ്ഥാനാണ്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ