കേരളമടക്കം 5 സംസ്ഥാനങ്ങൾ‌ ഇലക്ഷൻ ചൂടിലേക്ക്; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിട്ട് 4 ന്

 

election commission of india - file image

India

കേരളമടക്കം 5 സംസ്ഥാനങ്ങൾ‌ ഇലക്ഷൻ ചൂടിലേക്ക്; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിട്ട് 4 ന്

കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ മാസത്തിലാവും തെരഞ്ഞെടുപ്പ് നടക്കുക

Namitha Mohanan

ന്യൂഡൽഹി: ഞായറാഴ്ച വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചു. വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയതായാണ് വിവരം.

കേരളത്തിൽ ഏപ്രിൽ മാസത്തിലാവും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഈസ്റ്ററും വിഷുവുമടക്കം ആഘോഷ ദിവസങ്ങൾ കൂടി പരിഗണിച്ചാലും തീയതി പ്രഖ്യാപിക്കുക. മേയ് അഞ്ചിന് മുൻപ് വോട്ടെണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. ഒറ്റഘട്ടമായാവും കേരളത്തിൽ തെരഞ്ഞെടുപ്പ്.

പ്രഖ്യാപനത്തിന് മുൻപായി ഞായറാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഞായറാഴ്ച മുതൽ തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്‍റഗൺ

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 7 പേർ മരിച്ച സംഭവം: മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

കേരളത്തിന്‍റെ മുഖ‍്യമന്ത്രി ആകാനുള്ള സതീശന്‍റെ വ‍്യാമോഹം വിലപ്പോകില്ല; തൊടുപുഴയിൽ പ്രതിപക്ഷ നേതാവിനെതിരേ പോസ്റ്ററുകൾ