ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; 2 ജവാന്മാർക്ക് പരുക്ക് 
India

ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; 2 ജവാന്മാർക്ക് പരുക്ക്

കഴിഞ്ഞ ജനുവരി 6ന് ഛത്തീസ്ഗഢിൽ സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ വലിയ ആക്രമണം നടത്തിയിരുന്നു

Namitha Mohanan

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം. രണ്ട് ജവാന്മാർക്ക് പരുക്കേറ്റു. പുത്കെൽ ഗ്രാമത്തിന് സമീപമാണ് മാവോയിസ്റ്റുകൾ ഐഇഡി സ്‌ഫോടനം നടത്തിയത്. പരുക്കേറ്റ ജവാന്മാർ അപകടനില തരണം ചെയ്തതായാണ് വിവരം.

കഴിഞ്ഞ ജനുവരി 6ന് ഛത്തീസ്ഗഢിൽ സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ വലിയ ആക്രമണം നടത്തിയിരുന്നു. 60-70 കിലോ ഗ്രാം ഭാരമുള്ള ഐഇഡി ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന സ്കോർപിയോ വാഹനത്തിന് നേരെയാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്.

ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്നു സംഭവ സ്ഥലത്ത് തന്നെ വീരമൃത്യു വരിച്ചത്. പിന്നാലെയാണ് വീണ്ടും മോവോയിസ്റ്റ് ആക്രമണം.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ