അയോധ‍്യ കൂട്ടബലാത്സംഗക്കേസ്: പ്രതിയുടെ 3 കോടി രൂപ വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചു നിരത്തി 
India

അയോധ‍്യ കൂട്ടബലാത്സംഗം: പ്രതിയുടെ 3 കോടി രൂപ വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചു നിരത്തി

വ‍്യാഴാഴ്ച്ച ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെയാണ് ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചു നിരത്തിയത്

Aswin AM

അയോധ‍്യ: അയോധ‍്യയിൽ പന്ത്രണ്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മൊയ്ത് ഖാന്‍റെ 3 കോടി രൂപ വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെയാണ് ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചു നിരത്തിയത്. ജില്ലയിലെ പുരകലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭാദർസ നഗറിൽ ബേക്കറി നടത്തിയിരുന്ന മൊയ്ദ് ഖാനെയും അയാളുടെ ജീവനക്കാരനായ രാജു ഖാനെയും കഴിഞ്ഞ മാസം ജൂലൈ 30 ന് അയോധ്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉച്ചയ്ക്ക് 1.30 യോടെയാണ് ബുൾഡോസറുകൾ ഉപയോഗിച്ച് ഭാദർസ ടൗണിലെ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കാൻ തുടങ്ങിയത്. മൊയ്ദ് ഖാന്‍റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിച്ചത് സർക്കാർ ഭൂമിയിലാണ് അനധികൃത കെട്ടിടം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. ക്രമസമാധാന പാലനം ഉറപ്പാക്കി കനത്ത സുരക്ഷയോടെയാണ് ഭാദർസ ടൗണിൽ ഒരുക്കിയ ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചു നിരത്തിയത്.

മൊയ്‌ദ് ഖാൻ സമാജ്‌വാദി പാർട്ടി അംഗമാണെന്നും ഫൈസാബാദ് എംപി അവധേഷ് പ്രസാദുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ വിമർശിച്ചു. സംസ്ഥാന നിയമസഭയിലും മുഖ‍്യമന്ത്രി ഈ കാര‍്യം ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

വഴി മുടക്കി അയൽവാസിയുടെ മതിൽ; പൊളിച്ചു മാറ്റി എംഎൽഎ ഉമ തോമസ്

ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ

''പണപ്പിരിവുമായി മാത്രം പോകുന്നൊരു പാർട്ടിയെന്ന് ആക്ഷേപമുണ്ടാവുന്നു''; സംഘടനാദൗർബല‍്യം വലുതാണെന്ന് ഇ.പി. ജയരാജൻ

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു