Sonia Gandhi file
India

സോണിയയുടെ ''പാവം'' പരാമർശം; കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി

"രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ അധികാരിയെ സോണിയ അവമതിച്ചു, രാഹുലും പ്രിയങ്കയും കൂട്ടുപ്രതികളാണ്''

പട്ന: നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നേരെ പാപം പരാമർശം നടത്തിയ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. ബിഹാറിലെ മുസാഫര്‍പുറില്‍നിന്നുള്ള അഭിഭാഷകന്‍ സുധീര്‍ ഓഝയാണ് സോണിയക്കെതിരേ സിജെഎം കോടതിയെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. ഫെബ്രുവരി 10 ന് കോടതി വിഷയം പരിഗണിക്കും.

വെള്ളിയാഴ്ച നടന്ന നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചപ്പോൾ ''രാഷ്ട്രപതി ക്ഷീണിച്ചു, സംസാരിക്കാൻ സാഘിക്കാത്ത നിലയിലെത്തി, പാവം'' എന്നായിരുന്നു സോണിയയുടെ പരാമർശം. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ അധികാരിയെ സോണിയ അവമതിച്ചുവെന്ന് പരാതിയില്‍ സുധീര്‍ ഓഝ ആരോപിച്ചു. കോണ്‍ഗ്രസ് എംപിമാരും മക്കളുമായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേയും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി