പപ്പു യാദവ്

 
India

ബിഹാർ എംപി പപ്പു യാദവ് അറസ്റ്റിൽ

1995ൽ ഗർ‌ഡനിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്

Aswin AM

പറ്റ്ന: ബിഹാർ എംപി പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1995ൽ ഗർ‌ഡനിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഐപിസി 467(വ‍്യാജരേഖ ചമയ്ക്കൽ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.നിശ്ചിയിച്ച തീയതിയിൽ കോടതിയിൽ ഹാജരാകാത്തതു മൂലമാണ് അറസ്റ്റെന്നാണ് പുറത്തു വരുന്ന വിവരം.

സംസ്ഥാന സർക്കാരിനെയും പ്രധാനമന്ത്രിക്കുമെതിരേ വിമർശനം തുടരുന്ന സാഹചര‍്യത്തിലാണ് 1995ലെ കേസിൽ പപ്പു യാദവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പപ്പു യാദവിനെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും.

പാർലമെന്‍റ് സെഷനു ശേഷം വീട്ടിലെത്തിയതായിരുന്നു എംപി. ഇതിനിടെയാണ് പൊലീസ് സംഘം മണ്ഡിരിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പപ്പു യാദവിനെ അറസ്റ്റ് ചെയ്യുമെന്ന വിവരം അറിഞ്ഞതോടെ നിരവധി പ്രവർത്തകർ വീടിനു മുന്നിൽ തടിച്ചു കൂടിയിരുന്നു.

ചാടി കളിച്ച് സ്വർണവില; വീണ്ടും കൂടി, പവന് 1,14,840 രൂപ

ശബരിമലയിൽ ക്രമക്കേട്; അന്വേഷണം വിവിധതലങ്ങളിലേക്ക് വ്യാപിപ്പിച്ച് ഇഡി

കൽക്കരി 5 വർഷത്തിനിടെ ഇന്ത്യ വാങ്ങും; ഇന്ത്യ- അമെരിക്ക കരാറിന്‍റെ ചട്ടക്കൂട് പുറത്ത്

സ്പായിലെ കൂട്ടബലാത്സംഗം; ക്വട്ടേഷനാണെന്ന് ആരോപണം

ബലാത്സംഗ കേസിലെ വിചാരണ തടയണം; മോൺസൺ മാവുങ്കൽ സുപ്രീംകോടതിയിൽ