ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു

 
India

ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു

വിശദമായ പരിശോധനയ്ക്ക് ശേഷം നിർമാണം പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു

Namitha Mohanan

പട്ന: ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു. ഗോപാൽ ഗോപാൽഗഞ്ച് ജില്ലയിലെ ആർസിസി ബ്രിഡ്ജാണ് നിർമാണത്തിലിരിക്കെ തകർ‌ന്നു വീണത്. 2.89 കോടി രൂപ മുതൽമുടക്കി നിർമിച്ച പാലമാണിത്. ഗാൻഗ്വ ഗ്രാമത്തിലെ ഘോഗരി നദിക്കു കുറുകേയാണ് 29 മീറ്റർ നീളമുള്ള പാലം നിർമിച്ചുകൊണ്ടിരുന്നത്.

കോൺക്രീറ്റ് നടക്കുന്നതിനിടെ വലിയ ശബ്ദം കേൾക്കുകയും പിന്നാലെ സ്ലാബിന്‍റെ ഒരു ഭാഗം താഴേയ്ക്ക് പതിക്കുകയുമായിരുന്നു. ആർക്കും പരുക്കില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം നിർമാണം പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബിഹാറിൽ പാലം തകരുന്നത് നിരന്തരം ആവർത്തിക്കുന്ന സംഭവമാണ്. 2023-2024 വർഷങ്ങളിൽ ചെറുതും വലുതുമായ ഒരു ഡസനോളം പാലങ്ങൾ ഇത്തരത്തിൽ പൊളിഞ്ഞു വീണിട്ടുണ്ട്.

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

വിവാദ ഡിവൈഎസ്പി മധു ബാബുവിന് എസ്പിയായി സ്ഥാനക്കയറ്റം; വ്യാപക പ്രതിഷേധം

എ.കെ. പ്രീത കേരള ഹൈക്കോടതി ജഡ്ജി

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു, വീടുകൾ‌ക്ക് തീയിട്ടു

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്