India

ചെങ്കോൽ തർക്കം: ഹിന്ദു പൈതൃകത്തെ കോൺഗ്രസ് അപമാനിച്ചെന്ന് ബിജെപി

പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് ലോക്‌സഭയിൽ സ്പീക്കറുടെ ചേംബറിനോടു ചേർന്നാണ് ചെങ്കോൽ സ്ഥാപിക്കാൻ പോകുന്നത്

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിക്കാൻ പോകുന്ന ചെങ്കോലിനെച്ചൊല്ലി കോൺഗ്രസിന് ബിജെപിയുടെ വിമർശനം. പാവനമായ ചെങ്കോലിനെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു കിട്ടിയ സ്വർണവടി എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചതെന്നും ഇത്രയും കാലം മ്യൂസിയത്തിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു എന്നും ബിജെപി. ഹൈന്ദവ പാരമ്പര്യത്തെ അവഹേളിക്കുകയാണ് കോൺഗ്രസ് ഇതുവഴി ചെയ്തിരിക്കുന്നതെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.

പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് ലോക്‌സഭയിൽ സ്പീക്കറുടെ ചേംബറിനോടു ചേർന്നാണ് ചെങ്കോൽ സ്ഥാപിക്കാൻ പോകുന്നത്. ബ്രിട്ടീഷ് ഭരണകൂടം അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് നെഹ്റുവിനു കൈമാറിയതാണിത്.

പുതിയ പാർലമെന്‍റ് മന്ദിരമായ സെൻട്രൽ വിസ്റ്റയുടെ ഉദ്ഘാടനം രാഷ്‌ട്രപതിക്കു പകരം പ്രധാനമന്ത്രി നിർവഹിക്കുന്നതിൽ പ്രതിഷേധിച്ച് ഇരുപത് പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ചയാണ് മന്ദിരത്തിന്‍റെ ഉദ്ഘാടനം.

പ്രതിപക്ഷം ബഹിഷ്കരണ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഭരണസഖ്യത്തിൽപ്പെട്ട പതിനാല് പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

കാസർഗോഡ് പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഐസിസി റാങ്കിങ്ങിൽ കുതിച്ച് കയറി സ്മൃതി മന്ദാന

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

എസ്എഫ്ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി