പറ്റ്ന: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ പരാതി നൽകി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ ഛത് പൂജ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തിയതായാണ് അഭിഭാഷകനും ബിജെപി നേതാവുമായ സുധീർ കുമാർ നൽകിയ പരാതിയിൽ പറയുന്നത്. മോദി ഛത് പൂജയ്ക്ക് ജലമല്ല ഉപയോഗിച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.