bjp leader dilip ghosh remarks on mamata banerjee 
India

മമത ബാനർജിക്കെതിരേ അധിക്ഷേപ പരാമർ‍ശം; ബിജെപി നേതാവ് ദിലീപ് ഘോഷ് വിവാദത്തിൽ

തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി.

Ardra Gopakumar

കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് ബിജെപി എംപി ദിലീപ് ഘോഷ് നടത്തിയ പരാമർശം വിവാദത്തിൽ. ഘോഷിനെതിരേ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. ബംഗാൾ ആഗ്രഹിക്കുന്നത് സ്വന്തം മകളെയാണെന്ന തൃണമൂൽ കോൺഗ്രസിന്‍റെ മുദ്രാവാക്യത്തെ പരിഹസിക്കുമ്പോഴായിരുന്നു ദിലീപ് ഘോഷ് അതിരുവിട്ടത്.

'ഗോവയിൽ ചെന്നപ്പോൾ താൻ ഗോവയുടെ മകളാണെന്നും ത്രിപുരയിൽ ചെന്നപ്പോൾ താൻ ത്രിപുരയുടെ മകളാണെന്നും മമത ബാനർജി പറഞ്ഞു. ഇതു ശരിയല്ല. ആദ്യം അവർ അച്ഛനാരാണെന്ന് തീരുമാനിക്കട്ടെ' - ബർധമാൻ ദുർഗാപുർ സീറ്റിലെ ബിജെപി സ്ഥാനാർഥികൂടിയായ ദിലീപ് ഘോഷിന്‍റേതായി പ്രചരിക്കുന്ന വിഡിയൊ ദൃശ്യത്തിൽ പറയുന്നു.

മേദിനിപുരിലെ സിറ്റിങ് എംപിയാണ് ഘോഷ്. ദിലീപ് ഘോഷ് മാപ്പു പറയണമെന്നു പശ്ചിമ ബംഗാൾ വനിതാ ശിശുക്ഷേമ മന്ത്രി ശശി പാഞ്ച ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ പരാമർശം ബിജെപിയുടെ തനിനിറം വ്യക്തമാക്കുന്നുവെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുക്കണമെന്നും ശശി പാഞ്ച.

പരുക്ക് മാറിയ ഹാർദിക്കും പരുക്കുള്ള ഗില്ലും ടി20 ടീമിൽ

ക്ഷേമ പെൻഷൻ 2000 രൂപ; ഡിസംബർ 15 മുതൽ വിതരണം

"കോൺഗ്രസ് പാർട്ടിയിൽ നിൽക്കാനുള്ള യോഗ‍്യത രാഹുലിന് നഷ്ടപ്പെട്ടു"; എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് വി.എം. സുധീരൻ

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനം; അറസ്റ്റിലായ കശ്മീർ സ്വദേശിയുടെ കസ്റ്റഡി കാലാവധി നീട്ടി