India

കൈക്കൂലി കേസിൽ ഒന്നാം പ്രതി; ലോകായുക്ത റെയ്ഡിനു പിന്നാലെ ബിജെപി എംഎൽഎ ഒളിവിൽ

കുന്നുകൂടി കിടക്കുന്നതും ഉദ്യോഗസ്ഥർ ഇവ എണ്ണി തട്ടിപ്പെടുത്തുന്നതിതും അടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

MV Desk

ബെംഗളൂരു: മകന്‍റെ വീട്ടിൽ നടത്തിയ ലോകായുക്ത റെയ്ഡിൽ 8.12 കോടി കണ്ടെടുത്തതിന് പിന്നാലെ കാർണാടകയിലെ ബിജെപി എംഎൽഎ മണ്ഡൽ വിരൂപാക്ഷപ്പ ഒളിവിൽ. വെള്ളിയാഴ്ച്ച മുതൽ എംഎൽഎയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച്ച രാവിലെ ലോകയുക്ത അഴിമതി വിരുദ്ധ സംഘം( Global Anti-Corruption Commission) നടത്തിയ റെയ്ഡിനിടെയാണ് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മണ്ഡലിന്‍റെ വീട്ടിൽ നിന്നും 8 കോടിയിലധികം രൂപ പിടിച്ചെടുത്തത്. കുന്നുകൂടി കിടക്കുന്നതും ഉദ്യോഗസ്ഥർ ഇവ എണ്ണി തട്ടിപ്പെടുത്തുന്നതിതും അടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബിജെപി എംഎൽഎ മണ്ഡൽ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മണ്ഡലിന്‍റെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത്. കര്‍ണാടകയിലെ ലോകായുക്തയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം രൂപ റെയ്ഡില്‍ പിടിച്ചെടുക്കുന്നത്. വീരൂപാക്ഷപ്പയാണ് കേസിലെ ഒന്നാം പ്രതി. ദോവാനഗരെയില്‍ ചാന്നാഗിരി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മണ്ഡല്‍ വിരൂപാക്ഷപ്പ (madal virupakshappa).

81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വ്യനസായിയായ ശ്രേയസ് കശ്യപ് നല്‍കിയ പരാതിയിലാണ് ലോകായ്കുത കേസെടുത്തത്. കെഎസ്ഡിഎല്ലിനു രാസവസ്തുക്കള്‍ നൽകുന്നതിനുള്ള കരാറിനായാണ് കൈക്കൂലിയെന്നാണ് സൂചന. വിവാദത്തിനു പിന്നാലെ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റസ് ലിമിറ്റഡിന്‍റെ (കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വീരൂപക്ഷപ്പ രാജിവച്ചു.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം