ജനാർദൻ മിശ്ര, ബിജെപി എംപി

 

File photo

India

"ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?" എഥനോൾ വിരോധികൾക്കെതിരേ ബിജെപി എംപി | Video

പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാരിന്‍റെ നയത്തെ വിമർശിക്കുന്നവർക്ക് നേരെ അധിക്ഷേപ പരാമർശവുമായി ബിജെപി എംപി ജനാർദൻ മിശ്ര

MV Desk

രേവ (മധ്യപ്രദേശ്): പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാരിന്‍റെ നയത്തെ വിമർശിക്കുന്നവർക്ക് നേരെ അധിക്ഷേപ പരാമർശവുമായി ബിജെപി എംപി ജനാർദൻ മിശ്ര. "ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്‍റെ വീട്ടിൽ നിന്ന് വരുമോ?" എന്നാണ് എഥനോൾ നയത്തെ എതിർക്കുന്നവരോട് എംപി രോഷത്തോടെ ചോദിച്ചത്.

രേവയിൽ നിന്ന് ഭോപ്പാൽ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള പുതിയ വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് വിവാദ പരാമർശം. ഇന്ത്യക്ക് ആവശ്യമായ എണ്ണയുടെ 20 ശതമാനം മാത്രമേ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 80 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം എണ്ണ ഇറക്കുമതി കഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് തടസപ്പെട്ടിരിക്കുന്നതിനാൽ 18,000 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇപ്പോൾ എണ്ണ രാജ്യത്ത് എത്തിക്കുന്നതെന്നും മിശ്ര അവകാശപ്പെട്ടു.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുമെന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ ആളുകൾ പ്രതിഷേധിക്കുകയാണ്. ശുദ്ധമായ പെട്രോൾ മാത്രം ഉപയോഗിക്കണമെന്ന് ചിലർ വാദിക്കുന്നു. രാജ്യത്ത് ശുദ്ധമായ പെട്രോൾ ലഭ്യമല്ലെങ്കിൽ പിന്നെ അത് എവിടെ നിന്നുണ്ടാക്കുമെന്നും അദ്ദേഹം ചോദിച്ചു.

ബ്രസീലിൽ വാഹനങ്ങൾ നൂറുശതമാനം എഥനോളിലാണ് ഓടുന്നത്, അവിടെയൊന്നും പ്രശ്നങ്ങളില്ല. ഇന്ത്യയിലെ വാഹനങ്ങൾക്കും എഥനോൾ മിശ്രിതത്തിൽ തടസമില്ലാതെ ഓടാൻ സാധിക്കുമെന്ന് വാഹന നിർമാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എംപി പറയുന്നു.

കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാൻ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു

അയോധ്യ സംഭാവനക്കൊള്ളയിൽ നിഷ്പക്ഷ അന്വേഷണം വേണം; മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തി 500 ഓളം സന്ന്യാസിമാർ

ഝാർഖണ്ഡ് പിഎസ്‌സി പരീക്ഷ ക്രമക്കേട്; ഇഡി അന്വേഷണം ആരംഭിച്ചു

അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; പ്രഖ്യാപനം നടത്തി സുവേന്ദു അധികാരി

ഉമർ ഖാലിദിന്‍റെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ച നടക്കുമെന്ന് ആവർത്തിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻ