.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചെന്നൈ: ബിജെപി നേതൃത്വവും താനുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് അണ്ണാ ഡിഎംകെയിൽ നിന്നു പുറത്താക്കപ്പെട്ട തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം. സഖ്യത്തെക്കുറിച്ചു ബിജെപി ഔദ്യോഗികമായി നിർദേശം മുന്നോട്ടുവച്ചാൽ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം. ബിജെപിയോടുള്ള സഖ്യം വേർപെടുത്താൻ കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന അണ്ണാ ഡിഎംകെ യോഗം തീരുമാനിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു പനീർശെൽവം.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് കെ. അണ്ണാമലൈയെ നീക്കണമെന്ന് അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കവെ അങ്ങനെ പറയാൻ എന്ത് അവകാശമാണുള്ളതെന്നായിരുന്നു പനീർശെൽവത്തിന്‍റെ പ്രതികരണം. പളനിസ്വാമിയെ മാറ്റണമെന്നു ബിജെപി പറഞ്ഞാൽ അണ്ണാ ഡിഎംകെ സമ്മതിക്കുമോ. അങ്ങനെയെങ്കിൽ ബിജെപിയുടെ നേതാവിനെ മാറ്റണമെന്ന് അണ്ണാ ഡിഎംകെയ്ക്ക് ആവശ്യപ്പെടാൻ എന്ത് അധികാരമാണുള്ളത്? - പനീർശെൽവം ചോദിച്ചു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യം പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ, ചെറുകക്ഷികളെക്കൂട്ടി സ്വന്തമായി സഖ്യമുണ്ടാക്കുമെന്നാണ് അണ്ണാ ഡിഎംകെയുടെ നിലപാട്.