ദിയാ കുമാരി

 
India

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

അടിസ്ഥാന സൗകര‍്യങ്ങളുടെ വികസനം ഉൾപ്പടെയുള്ള കാര‍്യങ്ങൾ തുടരാൻ എൻഡിഎ അധികാരത്തിലെത്തണമെന്നും ദിയാ കുമാരി കൂട്ടിച്ചേർത്തു

Aswin AM

പറ്റ്ന: നവംബറിൽ ആരംഭിക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് രാജസ്ഥാൻ ഉപമുഖ‍്യമന്ത്രിയും ബിജെപി നേതാവുമായ ദിയാ കുമാരി.

നിലവിൽ ബിഹാറിലുള്ള സാഹചര‍്യം എൻഡിയ്ക്ക് അനുകൂലമാണെന്നു പറഞ്ഞ ദിയാ കുമാരി അടിസ്ഥാന സൗകര‍്യങ്ങളുടെ വികസനം ഉൾപ്പടെയുള്ള കാര‍്യങ്ങൾ തുടരാൻ എൻഡിഎ അധികാരത്തിലെത്തണമെന്നും ദിയാ കുമാരി കൂട്ടിച്ചേർത്തു.

രണ്ടു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നവംബർ 14നാണ്. നവംബർ 6ന് ആദ‍്യ ഘട്ടവും നവംബർ 11ന് രണ്ടാം ഘട്ടവും നടക്കും.

രാഷ്ട്രപതി ശബരിമലയിലേക്ക്; പമ്പയിൽ കെട്ട് നിറയ്ക്കും

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്

എസ്എപി ക‍്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച സംഭവം; രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ‍്യാവകാശ കമ്മിഷൻ