മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി; അതീവ ജാഗ്രതയിൽ പൊലീസ്

 

representative image

India

മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി; അതീവ ജാഗ്രതയിൽ പൊലീസ്

നായർ ആശുപത്രിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം

മുംബൈ: മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി. നായർ ആശുപത്രിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 34 ചാവേർ ബോംബുകൾ നഗരത്തിൽ പൊട്ടി ഒരു കോടിയോളം ആളുകളെ കൊല്ലുമെന്ന സന്ദേശമെത്തി 2 ദിവസത്തിന് ശേഷമാണ് മുംബൈ നഗരത്തിൽ വീണ്ടും ഭീഷണി സന്ദേശമെത്തിയത്.സ

ഭീഷണി ലഭിച്ചതിനെ തുടർന്ന് നഗരത്തിലെ പൊലീസ് വീണ്ടും അതീവ ജാഗ്രതയിലാണ്. മുഴുവൻ പരിസരവും സ്ഫോടനം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെ ഡീനിന്‍റെ ഔദ്യോഗിക വിലാസത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം ഇമെയിലിൽ ലഭിച്ചത്.

അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിനും (ബിഡിഡിഎസ്) പൊലീസ് സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിന് ശേഷം, ആശുപത്രിയിൽ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ല. ലഭിച്ചത് വ്യാജ സന്ദേശമാണെന്നാണ് അധികൃതർ പറ‍യുന്നത്.

ഫെയ്സ്ബുക്കും യൂട്യൂബും നിരോധിച്ച് നേപ്പാൾ; തെരുവിൽ 'ജെൻ സി' പ്രക്ഷോഭം|Video

ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ടു പേർ ഗുരുതരാവസ്ഥയിൽ

''ടോപ് ഓർഡറിൽ സഞ്ജു അപകടകാരി''; പിന്തുണയുമായി രവി ശാസ്ത്രി

കാസർഗോഡ് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; പൊലീസ് അന്വേഷണമാരംഭിച്ചു