അമൃത്സർ സുവർണ ക്ഷേത്രത്തിൽ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
file image
ചണ്ഡീഗഢ്: അമൃത്സർ സുവർണ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശമെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ് വെയർ എൻജിനീയറായ ശുഭം ദുവൈ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു. തമിഴ്നാട് അടക്കം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായും പൊലീസ് പറഞ്ഞു. ബോബ് ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ ക്ഷേത്രത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.