അനീഷ് ബാബു

 
India

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; ഇഡിക്കെതിരേ ഗുരുതര ആരോപണവുമായി പരാതിക്കാരൻ

വെളളിയാഴ്ചയായിരുന്നു അനീഷ് ബാബുവിനെ ഇഡി ചോദ്യം ചെയ്തത്.

Megha Ramesh Chandran

ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഇഡിക്കെതിരേ ഗുരുതര ആരോപണവുമായി പരാതിക്കാരൻ അനീഷ് ബാബു. കൈക്കൂലി കേസിൽ ആരോപണ വിധേയനായ ഇഡി ഉദ്യാഗസ്ഥനായ ശേഖർ യാദവിനെ അനുകൂലിച്ച് മൊഴി നൽകണമെന്ന സമ്മർദം ഇഡിയിൽ നിന്നുണ്ടായതായി അനീഷ് ബാബു പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും തമ്മിലുളള പ്രശ്നമാണ് നടക്കുന്നത്. ഇതിൽ ബലിയാടാവാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നും ഒരു മലയാളി ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞതായി അനീഷ് പറഞ്ഞു.

കേസിൽ ശേഖർ യാദവിന് ബന്ധമില്ലെന്ന രീതിയിലുളള മൊഴിയിലാണ് ഉദ്യോഗസ്ഥർ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചത്. സത്യം പുറത്ത് കൊണ്ടുവരാനുളള ശ്രമമല്ല അന്വേഷണ ഏജൻസി നടത്തുന്നതെന്നും അനീഷ് ബാബു വ്യക്തമാക്കി. വെളളിയാഴ്ചയായിരുന്നു അനീഷ് ബാബുവിനെ ഇഡി ചോദ്യം ചെയ്തത്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു