India

തെലങ്കാന തിരഞ്ഞെടുപ്പ്: പ്രകടനപത്രിക പുറത്തിറക്കി ബി.ആർ.എസ്

സൗഭാഗ്യ ലക്ഷ്മി പദ്ധതിക്ക് കീഴിൽ വരുന്ന അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ

ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി ആർ എസ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് പ്രകടനപത്രിക അവതരിപ്പിച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം.

സൗഭാഗ്യ ലക്ഷ്മി പദ്ധതിക്ക് കീഴിൽ വരുന്ന അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ. പ്രായമായവർക്കും അവിഹിതരായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ഉള്ള ആസറ പെൻഷൻ തുക വർദ്ധിപ്പിക്കും. പ്രായമായവർക്കും അവിവാഹിതരായ സ്ത്രീകൾക്കും നിലവിൽ ലഭിക്കുന്ന 2016 രൂപയിൽ നിന്നും തുക 5000 ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും.

സമാനമായ രീതിയിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന തുക 3016 ൽ നിന്നും 6000 രൂപയിലേക്ക് ഉയർത്തും.തെലങ്കാന അന്നപൂർണ്ണ പദ്ധതിക്ക് കീഴിലുള്ള എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പൊതുവിതരണ സംവിധാനത്തിലൂടെ സൂപ്പർ ഫൈൻ അരി വിതരണം ചെയ്യുമെന്നും കെ സി ആർ പറഞ്ഞു.

അംഗീകൃത പത്രപ്രവർത്തകർക്കും ഇതേ ആനുകൂല്യം ലഭിക്കും. ആരോഗ്യശ്രീ പദ്ധതിക്ക് കീഴിൽ ചികിത്സയ്ക്കായി പത്രപ്രവർത്തകർക്ക് ലഭിക്കുന്ന പരിരക്ഷ 15 ലക്ഷം രൂപയായി ഉയർത്തും സാധാരണക്കാർക്ക് വീടുകൾ അനുവദിക്കുന്ന പദ്ധതികൾ തുടരും. ബിപിഎൽ കുടുംബങ്ങൾക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ 400 രൂപയ്ക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല സംവരണേതര വിഭാഗക്കാർക്കായി 119 നിയോജകമണ്ഡലങ്ങളിലും ഓരോ റസിഡൻഷ്യൽ സ്കൂൾ ആരംഭിക്കും. ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി നടപ്പാക്കുന്നതിന് സാധ്യതകൾ പരിശോധിക്കൻ കമ്മിറ്റി രൂപീകരിക്കും. സർക്കാർ അനുവദിച്ച ഭൂമിയിൽ കഴിയുന്നവർക്ക് ഭൂമിയുടെ മേൽ സമ്പൂർണ്ണ അവകാശം നൽകുമെന്നും ബി.ആർ.എസ് പ്രകടനപത്രികയിൽ പറയുന്നു.

മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യം; 7 വർഷങ്ങൾക്ക് ശേഷം ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി

പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയെയും ഭാര്യാ മാതാവിനെയും കൊന്ന യുവാവ് അറസ്റ്റിൽ

സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി സമയം 10 മണിക്കൂർ; പുതിയ നീക്കവുമായി മഹാരാഷ്ട്ര

നയം മാറ്റി ട്രംപ്; ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു

തീപിടിത്ത മുന്നറിയിപ്പ്; ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി