കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 10 പേരെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. 18 പേരുമായി പോയ ബസാണ് മറിഞ്ഞത്. ഒരാൾ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് 7 പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
ബസ് കയറ്റം കയറുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരിലൊരാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.