India

കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം

അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും

MV Desk

ന്യൂഡൽഹി : കേന്ദ്ര സായുധ പൊലീസ് സേന തസ്തികകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം. ഇതുവരെ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ എഴുതാൻ മാത്രമാണ് അവസരമുണ്ടായിരുന്നത്. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ തീരുമാനം. പതിമൂന്നു പ്രാദേശിക ഭാഷകളിൽ എഴുതാൻ അവസരമുണ്ട്. നിരവധി പേർക്ക് ഈ തീരുമാനത്തിന്‍റെ പ്രയോജനം ലഭിക്കും.

മലയാളത്തിനു പുറമെ ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി ഭാഷകളിലും എഴുതാൻ അവസരമുണ്ടാകും. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. യുവാക്കളെ സേനയിലേക്കു കൂടുതൽ അടുപ്പിക്കാനാണ് ഈ തീരുമാനം.

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്; വിജിലൻസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി; ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല

പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്സുമാരുടെ ആരോഗ്യനില അതീവ ഗുരുതരം; ഒരാൾ കോമയിൽ

പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്‍റിന് ക്രൈംബ്രാഞ്ചിന്‍റെ ക്ലീൻചിറ്റ്

രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെ സിറാജ് നയിക്കും