India

മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നത്; സി ബി സി ഐ

വർഗീയ കലാപം ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടണം

MV Desk

ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ ക്രൈസ്തവർക്കുനേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നതെന്ന് സി ബി സി ഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

മൂന്ന് പള്ളികൾ അക്രമകാരികൾ അഗ്നിക്കിരയാക്കിയെന്നും സമാധാനം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മണിപ്പൂരിൽ നിന്ന് ഇതിനോടകം നിരവധിപേർ പലായനം ചെയ്തു. ഏറെ വൈകിയാണ് മണിപ്പൂർ പൊലീസ് കലാപത്തിൽ ഇടപെട്ടത്. കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സി ബി സി ഐ ആവശ്യപ്പെടുന്നു.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്

നടി അനന്യ രാജ് മരിച്ചുവെന്ന് കുടുംബം; സ്ഥിരീകരിച്ചത് ഒരു മാസത്തിനു ശേഷം