പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി

 
India

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനരഹിതം; കോടതി സ്വമേധയാ കേസെടുത്തു

ഈ വർഷം 11 പേർ പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Megha Ramesh Chandran

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ ഇല്ലാത്തതും, ഉള്ളതിൽ പലതും പ്രവർത്തിക്കാത്തതും ചൂണ്ടിക്കാട്ടി സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ദൈനിക് ഭാസകർ പത്രത്തിന്‍റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ വർഷം 11 പേരാണ് പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നൈറ്റ് വിഷൻ ക്യാമറകളുളള സിസിടിവികൾ സ്ഥാപിക്കാൻ 2020ൽ സുപ്രീം കോടതി സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഉത്തരവിട്ടിരുന്നു.

സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഐഎ അടക്കമുളള ഏജൻസികളുടെ ഓഫിസുകളിലും സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം ഉണ്ടായിരുന്നു.

പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് ഉൾപ്പടെയുള്ള എല്ലാ ഭാഗത്തും സിസിടിവി ഉണ്ടായിരിക്കണമെന്നും ദൃശ്യങ്ങൾ 18 മാസം വരെ സൂക്ഷിക്കാനുളള സൗകര്യമുണ്ടായിരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

എന്നാൽ കോടതിയുടെ ഈ ഉത്തരവ് പല സ്റ്റേഷനുകളിലും നടപ്പിലായിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു