Representative Image 
India

സാംസങ് ഫോണുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ!! അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്രം

ആൻഡ്രോയ്ഡ് 11 മുതൽ ഏറ്റവും പുതിയ 14 വരെയുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്‌നങ്ങളുണ്ട്

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗ്യാലക്സി എസ്23 അൾട്ര എന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിക്കുന്നവരെയടക്കം ഈ സുരക്ഷാ മുന്നറിയിപ്പിലുൾപ്പെടുന്നു.

സുരക്ഷാ ഭീഷണിയുടെ ആഴം കണക്കിലെടുത്താണ് ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. സിഐവിഎൻ-2023-0360 വൾനറബിലിറ്റി നോട്ടിൽ ആൻഡ്രോയിഡ് 11 മുതൽ 14 വരെ വേർഷനുകളിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

ആൻഡ്രോയ്ഡ് 11 മുതൽ ഏറ്റവും പുതിയ 14 വരെയുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്‌നങ്ങളുണ്ട്. അതിനാൽ ഉടൻ സോഫ്റ്റ്​വെയർ അപ്ഡേറ്റ് ചെയ്ത് മുൻകരുതലെടുക്കണമെന്നുമാണ് കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പു നൽകുന്നു.

സാംസങിന്‍റെ പ്രീമിയം ഫോണുകളായ ഗാലക്‌സി എസ് 23 സീരിസ്, ഗാലക്‌സി ഫ്‌ളിപ്പ് 5, ഗാലക്‌സി ഫോൾഡ് 5 ഉൾപ്പടെയുള്ള ഫോണുകളെല്ലാം ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതാണ്.നിയന്ത്രണങ്ങൾ മറികടന്ന് വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും മറ്റും ഹാക്കർമാരെ സഹായിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയാണ് സർക്കാർ സൂചന നൽകിയിരിക്കുന്നത്. സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്‌സസ്, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങൾ, എആർ ഇമോജി ആപ്പിലെ പ്രശ്‌നങ്ങൾ എന്നിവയാണ് ഈ ഫോണുകൾ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സർക്കാർ അറിയിച്ചു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ