ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചാൽ തെരഞ്ഞെടുപ്പിൽ സ്ഥിരം വിലക്കണമെന്ന ഹർജി: എതിര്‍ത്ത് കേന്ദ്രം

 
India

ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചാൽ തെരഞ്ഞെടുപ്പിൽ സ്ഥിരം വിലക്കണമെന്ന ഹർജി: എതിര്‍ത്ത് കേന്ദ്രം

ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നൽകി ഹർജിയിലാണ് കേന്ദ്രത്തിന്‍റെ മറുപടി

Aswin AM

ന്യൂഡല്‍ഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരേ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.

ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നൽകി ഹർജിയിലാണ് കേന്ദ്ര മറുപടി. നിയമനിർമാണ സഭകളുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയിൽ വിഷയം വരില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ക്രിമിനൽ കേസുകളിൽ ശിക്ഷപ്പെടുന്നവർക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലെ ആറ് വർഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം വാദിക്കുന്നു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങൾ ചോദ്യം ചെയ്താണ് ഹർജി എത്തിയത്. ഹർജിയിൽ നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു.

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

ഭീകരവാദത്തിന് ഇരട്ടത്താപ്പില്ല; പാക് പ്രധാനമന്ത്രിയെ മുന്നിലിരുത്തി മോദിയുടെ പരോക്ഷ വിമർശനം

മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു

സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ റദ്ദാക്കണം; കേന്ദ്രത്തിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് നാല് സംസ്ഥാനങ്ങൾ

ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും; റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി എത്തിയേക്കും