കിരൺ റിജിജു,രാഹുൽ ഗാന്ധി
ന‍്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ വലിയ വോട്ടു കൊള്ള നടന്നുവെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി കേന്ദ്ര പാർലമെന്‍ററി മന്ത്രി കിരൺ റിജിജു.
രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും നിരന്തരമായുള്ള പരാജയങ്ങളിൽ നിന്നും പാഠം പഠിക്കാൻ രാഹുൽ ഗാന്ധി തയാറാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സുതാര‍്യമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം തെരഞ്ഞെടുപ്പ് കമ്മിഷനെയും ഇവിഎമ്മിനെയും കോൺഗ്രസ് കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ മറിച്ചുവെന്നും ഒരാൾ പല ബൂത്തുകളിലായി 22 തവണ വോട്ടു ചെയ്തുവെന്നും സർക്കാരിന്‍റെ ഓപ്പറേഷൻ വോട്ട് ചോരിയാണ് ഹരിയാനയിൽ നടന്നതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.