പഞ്ചാബിൽ നിന്നും ഛത്തീസ്ഗഡ് തട്ടിയെടുക്കുമെന്നാരോപിച്ച് രാഷ്ട്രീയ പോര്; വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്രം

 
India

പഞ്ചാബിൽ നിന്ന് ചണ്ഡിഗഢ് തട്ടിയെടുക്കുമെന്നാരോപിച്ച് രാഷ്ട്രീയ പോര്; വ്യക്തത വരുത്തി കേന്ദ്രം

''പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ ചണ്ഡിഗഢിന്‍റെ ഭരണ നിർവഹണത്തെക്കുറിച്ചുള്ള ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ആലോചനയില്ല''

Namitha Mohanan

ന്യൂഡൽ‌ഹി: വരാനിരിക്കുന്ന പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ ചണ്ഡിഗഢിന്‍റെ ഭരണ നിർവഹണത്തെക്കുറിച്ചുള്ള ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ആലോചനയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ചണ്ഡിഗഢിനായുള്ള കേന്ദ്രത്തിന്‍റെ നിയമനിർമാണ പ്രക്രിയ ലളിതമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും അത് ഇപ്പോഴും കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. ഈ നിർദേശത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പഞ്ചാബിൽ രാഷ്ട്രീയ കോലാഹലങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ വിഷയത്തിൽ വ്യക്തത വരുത്തിയത്. ചണ്ഡിഗഢും പഞ്ചാബ് അല്ലെങ്കിൽ ഹരിയാന സംസ്ഥാനങ്ങളും തമ്മിലുള്ള പരമ്പരാഗത ക്രമീകരണങ്ങൾ മാറ്റാൻ ലക്ഷ്യമിടുന്നില്ലെന്നും ചണ്ഡിഗഢിന്‍റെ പൊതുവികാരം കണക്കിലെടുത്ത് മാത്രമേ വിഷയത്തിൽ തീരുമാനമെടുക്കൂ എന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്‍റെ പരിധിയിൽ ചണ്ഡീഗഢ് രാഷ്ട്രപതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയെച്ചൊല്ലിയാണ് രാഷ്ട്രീയ തർക്കം ഉടലെടുത്തത്. 240-ാം അനുച്ഛേദത്തിന്‍റെ പരിധിയിൽ കേന്ദ്രഭരണപ്രദേശത്തെ കൊണ്ടുവരുന്നതോടെ അവിടേക്കു മാത്രമായുള്ള നിയമങ്ങൾക്ക് കൊണ്ടുവരൂ എന്നും സർക്കാർ അറിയിച്ചു.

പഞ്ചാബിൽനിന്ന് ഹരിയാന രൂപീകരിച്ചതിന് ശേഷമാണ് ഛണ്ഡിഗഡ് ഒരു കേന്ദ്രഭരണപ്രദേശമായി മാറിയത്. ഹരിയായുടെയും പഞ്ചാബിന്‍റെയും സംയുക്ത തലസ്ഥാനമാണ് നിലവിൽ ചണ്ഡിഗഢ്. നിലവിൽ പഞ്ചാബ് ഗവർണർ തന്നെയാണ് ചണ്ഡിഗഡ് ഭരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ്.

"ഞാൻ ചുമ്മാ ഒന്നും പറയാറില്ല, പറഞ്ഞിട്ടുള്ളതൊന്നും ചെയ്യാതെ പോയിട്ടില്ല''; ലക്ഷ്യം ജനസേവനം മാത്രമെന്ന് വിജയ്

ഡൽഹി മൃഗശാലയിൽ നിന്നും ഒരു കൂട്ടം കുറുക്കന്മാർ ചാടിപ്പോയി; വ്യാപക തെരച്ചിൽ

"സർക്കാർ ഒരു കേസിലും സമ്മർദം ചെലുത്തിയിട്ടില്ല, വിരമിച്ച ശേഷം ഔദ്യോഗിക പദവികളിലേക്കില്ല'': ബി.ആർ. ഗവായി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; 2 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്, 5 ഇടത്ത് യെലോ

ദക്ഷിണാഫ്രിക്ക 489ന് പുറത്ത്; മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത‍്യ