ഡോക്‌ടർ സമരം: 2 മണിക്കൂർ കൂടുമ്പോൾ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രം 
India

ഡോക്‌ടർ സമരം: 2 മണിക്കൂർ കൂടുമ്പോൾ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രം

കൊൽക്കത്തയിൽ പിജി ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊന്നതിനെത്തുടർന്ന് രാജ്യത്താകമാനം ആരോഗ്യ പ്രവർത്തകർ പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളെജിൽ പിജി ട്രെയ്നി ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊന്നതിനെത്തുടർന്ന് രാജ്യത്താകമാനം ഡോക്‌ടർമാരും നഴ്സുമാരും ആരോഗ്യരംഗത്തെ മറ്റു ജീവനക്കാരും പ്രതിഷേധം തുടരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും രണ്ടു മണിക്കൂർ ഇടവിട്ട് ക്രമസമാധന നില വിലയിരുത്തുന്ന റിപ്പോർട്ടുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു.

ഓഗസ്റ്റ് ഒമ്പതിനാണ് കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളെജിൽ ഡ്യൂട്ടിക്കിടെ പിജി ഡോക്‌ടർ ക്രൂരമായി കൊല്ലപ്പെടുന്നത്. തൊട്ടടുത്ത ദിവസം കോൽക്കത്ത പൊലീസിലെ ഒരു സിവിക് വൊളന്‍റിയർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. കൽക്കട്ട ഹൈക്കോടതി പിന്നീട് കേസ് സിബിഐക്കു കൈമാറുകയും ചെയ്തിരുന്നു.

ഇതേ ആശുപത്രിയിൽ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സ്ത്രീകളെ പുറത്തുനിന്ന് അതിക്രമിച്ചു കയറിയ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കനത്തിരിക്കുകയാണ്.

പലയിടങ്ങളിലും ആശുപത്രികളുടെ പ്രവർത്തനങ്ങളെയും സമരം ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംരക്ഷണത്തിന് കേന്ദ്ര നിയമം നടപ്പാക്കണമെന്നും, ആശുപത്രികളെ സെയ്ഫ് സോണുകളായി പ്രഖ്യാപിക്കണമെന്നുമാണ് സമരരംഗത്തുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ