India

ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണം: കഫ് സിറപ്പ് സാമ്പിളുകളിൽ വിഷാംശം: നടപടിക്ക് നിർദ്ദേശം

ഡൽഹി : ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം. നോയ്ഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്ക് എന്ന സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കാനാണു കേന്ദ്രം ഉത്തർപ്രദേശ് ഡ്രഗ് കൺട്രോളിങ് ആൻഡ് ലൈസൻസിങ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയത്.

പരിശോധിക്കാനായി ശേഖരിച്ച 36 കഫ് സിറപ്പ് സാമ്പിളുകളിൽ 22 എണ്ണത്തിലും വിഷാംശം കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. കമ്പനിയിലെ മൂന്നു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ഡയറക്‌ടർമാർക്കായുള്ള അന്വേഷണം തുടരുകയാണ്.

മരിയോൺ ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കഫ് സിറപ്പിൽ ഈഥലൈൻ ഗ്ലൈക്കോളിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മരിയോൺ ബയോടെക്കിന്‍റെ ഉൽപന്നങ്ങൾ ധാരാളം രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ മരുന്നു പിൻവലിക്കുവാൻ മുന്നറിയിപ്പ് നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

സ്ത്രീവിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരെ കുത്തിക്കൊന്നു, 3 പേർക്കു പരുക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ