ചന്ദ്രകുമാർ ബോസ്

 
India

രാഷ്ട്രീയ പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെട്ടു; തൃണമൂൽ കോൺഗ്രസിൽ നിന്നും ചന്ദ്രകുമാർ ബോസ് രാജിവച്ചു

തൃണമൂലും ബിജെപിയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്നാണ് ചന്ദ്രകുമാർ ബോസ് പറയുന്നത്

Aswin AM

കോൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്നും ചന്ദ്രകുമാർ ബോസ് രാജിവച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികളിൽ തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും തൃണമൂലും ബിജെപിയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസിൽ ചേർന്ന് നാലുമാസം പൂർത്തിയാകുമ്പോഴാണ് അദ്ദേഹം രാജിവച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ അടുത്ത ബന്ധു കൂടിയായ ചന്ദ്രകുമാർ ബിജെപി ബന്ധം ഉപേക്ഷിച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

ബിജെപിയിൽ ചേർന്നത് ചരിത്രപരമായ തെറ്റായിരുന്നുവെന്നും നേതാജിയുടെ മതേതര ആശയങ്ങളും ഭരണഘടനാ മൂല‍്യങ്ങളും സംരക്ഷിക്കുന്നതിനാണ് താൻ തൃണമൂൽ കോൺ‌ഗ്രസിൽ ചേർന്നതെന്നും അന്ന് അദ്ദേഹം വ‍്യക്തമാക്കിയിരുന്നു. സുഭാഷ് ചന്ദ്രബോസിന്‍റെ മൂത്ത സഹോദരൻ ശരത് ചന്ദ്രബോസിന്‍റെ ആശയങ്ങളിൽ ഊന്നിയ ഒരു പുതിയ രാഷ്ട്രീയ ബദൽ ഉയർത്തികൊണ്ടുവരാനാണ് ചന്ദ്രകുമാറിന്‍റെ നീക്കം. പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് താൻ ഉപദേശകനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ