Picture ISRO 
India

ചന്ദ്രയാൻ 3 ചന്ദ്ര മണ്ഡലത്തിൽ; ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്റോ

ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് ചാന്ദ്ര ഭ്രമണപഥത്തിൽ കയറിക്കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും

ന്യൂഡൽഹി: ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായതായി ഇസ്റോ അറിയിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടതാണ് ഇസ്റോ അറിയിക്കുന്നത്.

ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് ചാന്ദ്ര ഭ്രമണപഥത്തിൽ കയറിക്കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. ചന്ദ്ര ഉപരിതലത്തിൽ നിന്നും 100 കിമി ദൂരത്തിൽ എത്തിയ ശേഷം പേടകത്തിൽ നിന്ന് ലാൻഡറിനെ വേർപ്പെടുത്തും. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങളാകും. ആഗസ്റ്റ് 23ന് വൈകിട്ട് സോഫ്റ്റ് ലാൻഡിങ്ങ് നടക്കും.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്