.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Vikram lander and Pragyan rover 
India

ദൗത്യം പൂർത്തിയാക്കി, ചന്ദ്രയാൻ 3 ഉറങ്ങി

ച​ന്ദ്ര​നി​ലെ പ​ക​ൽ അ​വ​സാ​നി​ച്ച​തി​നാ​ലാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി സ്ലീ​പ് മോ​ഡി​ലാ​ക്കി​യ​ത്

MV Desk

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ 3ലെ ​റോ​വ​ർ ച​ന്ദ്ര​നി​ലെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ഇ​സ്രൊ. റോ​വ​റി​നെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി നി​ർ​ത്തി. വി​ക്രം ലാ​ൻ​ഡ​റി​നെ​യും പ്ര​ജ്ഞാ​ൻ റോ​വ​റി​നെ​യും സ്ലീ​പ് മോ​ഡി​ലാ​ക്കി​യെ​ന്നും ഇ​സ്രൊ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് അ​റി​യി​ച്ചു. ച​ന്ദ്ര​നി​ലെ പ​ക​ൽ അ​വ​സാ​നി​ച്ച​തി​നാ​ലാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി സ്ലീ​പ് മോ​ഡി​ലാ​ക്കി​യ​ത്.

റോ​വ​റി​ലെ എ​പി​എ​ക്സ്എ​സ്, എ​ൽ​ഐ​ബി​സ് എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ൾ "ഓ​ഫ്' ചെ​യ്തു. ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ വി​ക്രം ലാ​ൻ​ഡ​ർ വ​ഴി​യാ​ണ് ഇ​സ്രൊ കേ​ന്ദ്ര​ത്തി​ലേ​ക്കു കൈ​മാ​റു​ന്ന​ത്. നി​ല​വി​ൽ റോ​വ​റി​ലെ ബാ​റ്റ​റി പൂ​ർ​ണ​മാ​യി ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്. സോ​ളാ​ർ പാ​ന​ലു​ക​ൾ അ​ടു​ത്ത സൂ​ര്യോ​ദ​യ​ത്തി​ൽ സൂ​ര്യ​പ്ര​കാ​ശം സ്വീ​ക​രി​ക്കാ​നാ​കു​ന്ന വി​ധ​ത്തി​ൽ നി​വ​ർ​ത്തി​വ​ച്ചു. 22ന് ​ച​ന്ദ്ര​നി​ൽ വീ​ണ്ടും സൂ​ര്യോ​ദ​യ​മു​ണ്ടാ​കും. അ​ന്ന് റോ​വ​ർ വീ​ണ്ടും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്നു ക​രു​തു​ന്നു. ഇ​ല്ലെ​ങ്കി​ൽ അ​ത് എ​ക്കാ​ല​വും ഇ​ന്ത്യ​യു​ടെ അം​ബാ​സ​ഡ​റാ​യി ച​ന്ദ്ര​നി​ൽ തു​ട​രു​മെ​ന്ന് ഇ​സ്രൊ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ലാ​ൻ​ഡ​റി​ൽ നി​ന്നു 100 മീ​റ്റ​ർ അ​ക​ലെ​യാ​ണു റോ​വ​ർ. അ​തേ​സ​മ​യം, നാ​സ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര്‍മി​ച്ച ലാ​ന്‍ഡ​റി​ലെ ലേ​സ​ര്‍ റി​ട്രോ​റി​ഫ്‌​ലെ​ക്റ്റ​ർ അ​റേ ഉ​പ​ക​ര​ണം പ്ര​വ​ര്‍ത്ത​നം തു​ട​രും. ഒ​രു ചാ​ന്ദ്ര​ദി​ന​മാ​ണ് (ഭൂ​മി​യി​ലെ 14 ദി​വ​സം) ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങി​യ ലാ​ന്‍ഡ​റി​നും റോ​വ​റി​നും കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. രാ​ത്രി​യി​ല്‍ ച​ന്ദ്ര​നി​ല്‍ താ​പ​നി​ല മൈ​ന​സ് 200 ഡി​ഗ്രി​യി​ലും താ​ഴെ​യാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഈ ​ശൈ​ത്യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ പേ​ട​ക​ത്തി​ല ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു ക​ഴി​യു​മോ എ​ന്ന​തി​ൽ ഉ​റ​പ്പി​ല്ല.

പീഡന കേസിൽ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

"ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നു നടക്കുന്നത്"; പി.സി. ജോർജ്

ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്‍റെ വില കൂടി, വിമാന ഇന്ധനവിലയിലും വർധനവ്

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ് ഷോ