S Somanath - ISRO chairman file
India

ചന്ദ്രയാൻ 4ന് ഇരട്ടവിക്ഷേപണം, പേടകം കൂട്ടിയോജിപ്പിക്കുന്നത് ബഹിരാകാശത്ത്

ഇസ്രൊയുടെ ചരിത്രത്തിലാദ്യമാണ് ഇരട്ടവിക്ഷേപണവും ബഹിരാകാശത്തെ സംയോജനവും

ന്യൂഡൽഹി: ഇന്ത്യയുടെ നാലാം ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ- 4 ൽ ഇരട്ട വിക്ഷേപണത്തിന് ഇസ്രൊയുടെ പദ്ധതി. ചന്ദ്രയാന്‍ 4 പേടകം രണ്ടു ഭാഗങ്ങളായാകും വിക്ഷേപിക്കുക. ബഹിരാകാശത്തുവച്ച് രണ്ടു ഭാഗങ്ങളും കൂട്ടിയോജിപ്പിക്കും. തുടർന്ന് പേടകം ചന്ദ്രനിലേക്കു യാത്ര തുടരുമെന്ന് ഇസ്രൊ മേധാവി എസ്‌.സോമനാഥ് അറിയിച്ചു.

ഇസ്രൊയുടെ ചരിത്രത്തിലാദ്യമാണ് ഇരട്ടവിക്ഷേപണവും ബഹിരാകാശത്തെ സംയോജനവും.

ഇസ്രൊയുടെ പക്കലുള്ള ഏറ്റവും കരുത്തേറിയ റോക്കറ്റിനു വഹിക്കാനാകുന്നതിനെക്കാൾ ഭാരമുണ്ട് ചന്ദ്രയാൻ 4 പേടകത്തിന്. ഈ സാഹചര്യത്തിലാണ് രണ്ടു ഭാഗങ്ങളായി വിക്ഷേപിക്കുന്നത്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം