India

പ്രളയത്തിൽ മുങ്ങി ചെന്നൈ; മരണം 17 കടന്നു, ജനം ദുരിതത്തിൽ

തമിഴ്നാട്ടിൽ വിവിധ മേഖലകളിലായി 61,000 ത്തിലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്

ചെന്നൈ: മിചൗങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ചെന്നൈയിൽ മരണം 17 ആ‍യി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

ചെന്നൈയിൽ ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർ‌പ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ വിവിധ മേഖലകളിലായി 61,000 ത്തിലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

അതേസമയം, പ്രളയ ബാധിത മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രിഎം.കെ. സ്റ്റാലിൻ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നുകളും മറ്റവശ്യവസ്തുക്കളുമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 5060 കോടി രൂപയുടെ ഇടക്കാല പ്രളയദുരിതാശ്വാസം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

വിപഞ്ചികയുടെയും മകളുടെയും മരണം; കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

'കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം'; കോൺസുലേറ്റിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ

എയ്ഡഡ് സ്കൂളുകളിൽ പോഷ് ആക്റ്റ് കാര്യക്ഷമമാക്കണം: പി. സതീദേവി

ചരിത്രം കുറിച്ച് ശുഭാംശു തിരിച്ചെത്തി‌