90കാരിയായ അമ്മായിയമ്മയെ തോളിലേറ്റി നടന്നത് 9 കിലോമീറ്റർ, പെൻഷൻ വാങ്ങാൻ ദുരിതയാത്ര

 
India

90കാരിയായ അമ്മായിയമ്മയെ തോളിലേറ്റി നടന്നത് 9 കിലോമീറ്റർ, പെൻഷൻ വാങ്ങാൻ ദുരിതയാത്ര

മാസങ്ങളായി അമ്മയേയും എടുത്താണ് ഇവർ ബാങ്കിൽ പോകുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്

Manju Soman

90 വയസുകാരിയായ ഭർതൃമാതാവിനേയും തോളിലേറ്റി പൊരിവെയിലിലൂടെ 9 കിലോമീറ്റർ നടന്ന് വീട്ടമ്മ. ബാങ്കിൽ നിന്ന് പെൻഷൻ വാങ്ങാൻ വേണ്ടിയാണ് അമ്മായിയമ്മയേയും തോളിലേറ്റി നടക്കേണ്ടിവന്നത്. ഛത്തീസ്ഗഢ് സർഗുജ ജില്ലയിലെ മെയിൻപത്തിലാണ് സംഭവമുണ്ടായത്.

സുഖ്മാനിയ ഭായ് എന്ന സ്ത്രീയ്ക്കാണ് പ്രായമായ അമ്മയേയും ചുമന്ന് 9 കിലോമീറ്റർ നടക്കേണ്ടതായി വന്നത്. വനത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലമായതിനാൽ ഇവിടെ ഗതാഗത സൗകര്യങ്ങളില്ല. പ്രദേശവാസികൾക്ക് എല്ലാ കാര്യങ്ങൾക്കും നടന്നു പോകേണ്ട അവസ്ഥയാണ് ഉള്ളത്. 90 വയസായ അമ്മയ്ക്ക് അത്ര ദൂരം നടക്കാൻ സാധിക്കാത്തതിനാലാണ് സുഖ്മാനിയ തോളിൽ എടുത്തത്.

മാസങ്ങളായി അമ്മയേയും എടുത്താണ് ഇവർ ബാങ്കിൽ പോകുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടക്കാൻ നേരിട്ട് ചെല്ലണം എന്നുള്ളതിനാലാണ് അമ്മയേയും തോളിലേറ്റി പോകേണ്ടിവരുന്നത് എന്നാണ് സുഖ്മാനിയ പറയുന്നത്. ഇതിന്‍റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും