‌‌എൻഐഎ ആസ്ഥാനത്തിന് സമീപം റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം

 
India

‌‌എൻഐഎ ആസ്ഥാനത്തിന് സമീപം റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം

ചവറ് കൂനയിൽ നിന്ന് കണ്ടെത്തിയ സാധനവുമായി ആറുവയസുള്ള കുട്ടി കളിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടെലിസ്കോപ്പ് കണ്ടെത്തിയത്

Namitha Mohanan

ശ്രീനഗർ: ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിന് സമീപം റൈപഇലഅ് ടെലസ്കോപ്പ് കണ്ടെത്തി. ചെനീസ് നിർമിതമായ റൈഫിൾ ടെലസ്കോപ്പാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും അന്വേഷണമാരംഭിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിലുള്ള കണ്ടെത്തൽ മേഖലയിൽ ആദ്യമായെന്നാണ് അധികൃതർ വിശദമാക്കുന്നത്.

ചവറ് കൂനയിൽ നിന്ന് കണ്ടെത്തിയ സാധനവുമായി ആറുവയസുള്ള കുട്ടി കളിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടെലിസ്കോപ്പ് കണ്ടെത്തിയത്. കുട്ടിയുടെ കുടുംബമാണ് പൊലീസിനെ വിവരം അറിയിച്ചത്.

ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു; പിന്നിൽ യുക്രെയ്നെന്ന് ആരോപണം

പാലക്കാട് കരോൾ സംഘത്തിനു നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കീഴ്ഘടകങ്ങളോട് 22 ചോദ്യങ്ങളുമായി സിപിഎം

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു...; സത്യപ്രതിജ്ഞയിൽ പരാതി നൽ‌കി സുപ്രീം കോടതി അഭിഭാഷകൻ