നരേന്ദ്ര മോദി, ഷി ജിൻപിങ്.

 

File

India

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിൽ ഭീകരവാദവും വിഷയമായി

MV Desk

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിൽ ഭീകരവാദവും വിഷയമായി. പാക്കിസ്ഥാന്‍റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും, അതിർത്തി കടന്നുള്ള ഭീകരവാദം തന്നെയാണ് ചർച്ചാവിഷയമായതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

''പ്രധാനമന്ത്രിയാണ് ഈ വിഷയം ഉന്നയിച്ചത്. കൂടുതൽ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കാനാവില്ല. വിഷയം ചർച്ച ചെയ്യപ്പെട്ടു'', വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.

വ്യക്തമായും ചുരുക്കത്തിലും പ്രധാനമന്ത്രി കാര്യങ്ങൾ അവരിപ്പിച്ചു. ഇന്ത്യയും ചൈനയും ഭീകരവാദത്തിന് ഇരകളാണെന്നും അദ്ദേഹം സമർഥിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ചൈനയുടെ പിന്തുണ തേടി. ചൈന പിന്തുണ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ടെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്