.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സി.ജെ. റോയ്
ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായി വിവരം. ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണെന്നാണ് ലഭിക്കുന്ന സൂചന. 9 പേജുകളുള്ള ആത്മഹത്യക്കുറിപ്പാണ് കണ്ടെത്തിയത്. ആദായനികുതി വകുപ്പിന്‍റെ ഇടപെടലിൽ റോയ് സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം.
റോയിയുടെ ഡയറിയിൽ നിന്ന് നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചതായാണ് വിവരം. ഡയറിയിൽ കുടുംബത്തോട് മാപ്പ് ചോദിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെ കൊടുക്കണം, ജീവനക്കാരെ കൂടെ നിർത്തണം, ബിസിനസ് ആരെ ഏൽപ്പിക്കണം തുടങ്ങിയ കാര്യങ്ങളാണ് പരാമർശിക്കുന്നത്.
അതേസമയം, അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദേശം നൽകി. സുരക്ഷാ ജീവനക്കാരുടെ മൊഴി അനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കാണ് റോയി ഓഫീസിലെത്തിയത്. സഹപ്രവർത്തകൻ ടി.ജെ. ജോസഫിന്‍റെ മൊഴിയിൽ അത് മൂന്ന് മണിയാണ്. വെടിയൊച്ച കേട്ടില്ലെന്ന വാദത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.