അഭിജീത് ദിപ്കെ

 
India

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

സിജെപിയുടെ ഔദ‍്യോഗിക യോഗത്തിനു ശേഷം തന്‍റെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിജീത് ദിപ്കെ

Aswin AM

മുംബൈ: സാധാരണക്കാരുടെ പ്രശ്നങ്ങളും ആവശ‍്യങ്ങളും മനസിലാക്കുകയെന്ന ലക്ഷ‍്യത്തോടെ അടുത്ത മാസം ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ ആരംഭിക്കുമെന്ന് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ.

സിജെപിയുടെ ഔദ‍്യോഗിക യോഗത്തിനു ശേഷം തന്‍റെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ച മുതൽ ദിപ്കെയുടെ വസതിയിൽ സിജെപി യോഗം നടത്തിവരുകയായിരുന്നു. ക‍്യാംപെയിൻ നടത്തുന്നതിലൂടെ രാജ‍്യത്തെ നിലവിലെ സാഹചര‍്യത്തെ പറ്റിയും അവർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ആളുകൾ എന്താണ് ചിന്തിക്കുന്നതെന്നും അറിയാൻ സാധിക്കുമെന്ന് ദിപ്കെ കൂട്ടിച്ചേർത്തു.

ധർമേന്ദ്ര പ്രധാൻ രാജിവച്ചതാണ് വിദ‍്യാർഥി പ്രക്ഷോഭത്തിലെ വലിയ നേട്ടമെന്നും കഴിഞ്ഞ 10 വർഷമായി ഈ സർക്കാർ ജനങ്ങളിലുണ്ടാക്കിയ ഭയം ഇതോടെ അവസാനിച്ചെന്നും ജനങ്ങൾ ഇപ്പോൾ തെരുവിലിറങ്ങുമെന്നും ദിപ്കെ പറഞ്ഞു.

'ഇന്ന് അവർ ഒരാളുടെ രാജി ആവശ‍്യപ്പെട്ടു. നാളെ മറ്റുള്ളവരുടെ രാജിയും അവർ ആവശ‍്യപ്പെടും'. ദിപ്കെ പറഞ്ഞു. വികസിത ഇന്ത‍്യയ്ക്കായി ബാബാസാഹേബ് അംബേദ്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു എന്നിവരുടെ ദർശനമാണ് സിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും തങ്ങളുടെ പ്രത‍്യയശാസ്ത്രം ഇന്ത‍്യൻ ഭരണഘടനയ്ക്ക് സമാനമാണെന്നും ദിപ്കെ പറഞ്ഞു.

സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് രങ്ക തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സിജെപി പ്രതിഷേധത്തിൽ തൊഴിൽ രഹിതരായ യുവാക്കളും പങ്കെടുത്തുവെന്നും തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്നും തങ്ങൾ അത് രാജ‍്യവ‍്യാപകമായ പ്രശ്നമാക്കുമെന്നും ദിപ്കെ കൂട്ടിച്ചേർത്തു. മാധ‍്യമങ്ങളുടെ വിശ്വാസ‍്യത തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും സിജെപി സ്ഥാപകൻ അഭിപ്രായപ്പെട്ടു.

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ