India

ചെങ്കോട്ടയിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം: നേതാക്കളെ കസ്റ്റഡിയിലെടുത്തു

കസ്റ്റഡിയിലെടുത്തവരെ കൊണ്ടു പോകുന്ന വാഹനം പ്രതിഷേധക്കാർ തടഞ്ഞു

MV Desk

ന്യൂഡൽഹി: ചെങ്കോട്ടയിലെ കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. വിലക്ക് ലംഘിച്ചും പ്രതിഷേധത്തിനു മുതിർന്ന കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിർന്ന നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ കൊണ്ടു പോകുന്ന വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് സംഘർഷം തുടരുകയാണ്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചാണു കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരമുറകൾക്ക് ആഹ്വാനം ചെയ്തത്. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയ നടത്തിയ പ്രതിഷേധം പൊലീസ് തടയുകയായിരുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത്, പി. ചിദംബരം, കെ. സി. വേണുഗോപാൽ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി