അഭിജീത് ദിപ്കെ

 
India

''ഗവൺമെന്‍റ് എന്തിനാണ് പാറ്റകളെ പേടിക്കുന്നത്?'' കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും പൂട്ടിച്ചു

തന്‍റെ വ്യക്തിഗത ഇൻസ്റ്റഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടെന്നും അഭിജീത് പറഞ്ഞു

Manju Soman

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റും പൂട്ടിച്ചു. സിജെപി സ്ഥാപകനായ അഭിജീത് ദീപ്കെ ആണ് വെബ്സൈറ്റ് പൂട്ടിച്ച വിവരം പങ്കുവെച്ചത്. തന്‍റെ വ്യക്തിഗത ഇൻസ്റ്റഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടെന്നും അഭിജീത് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക എക്സ് പേജ് നേരത്തെ ഇന്ത്യയിൽ ബാൻ ചെയ്തിരുന്നു.

ഗവൺമെന്‍റ് എന്തിനാണ് പാറ്റകളെ പേടിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഈ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണു തുറപ്പിക്കുന്നുണ്ട്. ഒരു മികച്ച ഭാവി ആവശ്യപ്പെട്ടു എന്നത് മാത്രമാണ് ഞങ്ങൾ ചെയ്ത കുറ്റം. അക്കൗണ്ടുകൾ ഹാക്ക് ചെയ്താലും ഈ പോരാട്ടത്തെ അവസാനിപ്പിക്കാനാവില്ല. അനീതിക്കെതിരേ പ്രവർത്തിക്കുന്നത് തുടരും.- അഭിജീത് കുറിച്ചു.

സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ പ്രക്ഷോഭ പാതയിലാണ് സിജെപി. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് സിജെപിയുടെ ആവശ്യം. ഇതിനായുള്ള പെറ്റീഷനിൽ ആറ് ലക്ഷം പേരാണ് ഒപ്പുവച്ചത്.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും