cold waves in north india red alert in 6 states 
India

അതിശൈത്യത്തിൽ ഉത്തരേന്ത്യ: 6 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഡൽഹിയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.

ന്യൂഡൽഹി: അതിശൈത്യത്തിന്‍റെ പിടിയിലമർന്ന ഉത്തരേന്ത്യയിൽ അടുത്ത 4 ദിവസത്തേക്ക് 6 സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശൈത്യത്തിന്‍റെയും ശീതക്കാറ്റിന്‍റെയും പശ്ചാത്തലത്തിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളിൽ ജനുവരി 28 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് ജനുവരിയിൽ ഇതുവരെ 5 ശൈത്യതരംഗ ദിവസങ്ങളാണ് അനുഭവപ്പെട്ടത്. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നാണ് റിപ്പോർട്ട്.

അതേസമയം, ഡൽഹിയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ജനുവരി 25 മുതൽ 28 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. കാഴ്ചാപരിധി കുറഞ്ഞതോടെ ഡൽഹിയിലേക്കുള്ള 24 ട്രെയിനുകൾ വൈകി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 150 ലധികം വിമാനങ്ങളും വൈകി. ഞായറാഴ്ച വരെ ജാഗ്രത തുടരാനാണ് നിർദേശം.

വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മധ്യപ്രദേശിലാണ്. 3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വരുന്ന 5 ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ