'നല്ല മകനാകാൻ കഴിഞ്ഞില്ല'; ഇൻഡോറിൽ കോളെജ് വിദ‍്യാർഥി ജീവനൊടുക്കി

 
file
India

'നല്ല മകനാകാൻ കഴിഞ്ഞില്ല'; ഇൻഡോറിൽ കോളെജ് വിദ‍്യാർഥി ജീവനൊടുക്കി

ദ്വാരകാപുരിയിലെ മൂന്നാം വർഷ വിദ‍്യാർഥിയായിരുന്ന മയൂർ രജ്പുത് ആണ് ആത്മഹത‍്യ ചെയ്തത്

Aswin AM

ഇന്‍ഡോർ: മൂന്നാം വർഷ ബിരുദ വിദ‍്യാർഥി കോളെജിന്‍റെ മൂന്നാം നിലയിൽ നിന്നു ചാടി ജീവനൊടുക്കി. ദ്വാരകാപുരിയിലെ മൂന്നാം വർഷ വിദ‍്യാർഥിയായിരുന്ന മയൂർ രജ്പുത് ആണ് ആത്മഹത‍്യ ചെയ്തത്. വിദ‍്യാർഥിയുടെ മാനസികാരോഗ‍്യനില തൃപ്തികരമല്ലായിരുന്നു എന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

ആത്മഹത‍്യക്ക് മുമ്പായി സമൂഹമാധ‍്യമത്തിൽ സ്റ്റാറ്റസ് ആയി വിദ‍്യാർഥി പോസ്റ്റ് ചെയ്ത വാചകത്തിൽ നിന്നുമാണ് ഇ‍യാളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സംശയമുയർന്നത്.

തനിക്കൊരു നല്ല വിദ‍്യാർഥിയോ നല്ല മകനോ ആവാൻ കഴിഞ്ഞില്ലെന്നായിരുന്നു സമൂഹ മാധ‍്യമത്തിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തത്. വദ‍്യാർഥികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം കൂടുതൽ വ‍്യക്തത ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

അതിശക്തമായ മഴ; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ

മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളം കുറയ്ക്കും; പുതിയ നീക്കവുമായി തെലങ്കാന സർക്കാർ

കോഴിക്കോട് ഇടിമിന്നലേറ്റ് 40കാരി മരിച്ചു

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ നിർത്തി